ഐഎസ്എല്‍: ഓരോ ഗോള്‍ വലയിലാക്കി ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും

ഐഎസ്എല്‍ സീസണില്‍ എടികെയ്ക്കെതിരായ രണ്ടാം പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗുജോണ്‍ ബാള്‍ട് വിന്‍സന്‍ മുപത്തിമൂന്നാം മിനിറ്റില്‍ ഒരു ഗോള്‍ നേടിയപ്പോള്‍, റയാന്‍ ടെയ്‌ലര്‍ മുപ്പത്തിയെട്ടാം മിനിറ്റില്‍ മറുപടി ഗോള്‍ നല്കി.

Updated: Feb 8, 2018, 09:26 PM IST
ഐഎസ്എല്‍: ഓരോ ഗോള്‍ വലയിലാക്കി ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും

കൊൽക്കത്ത: ഐഎസ്എല്‍ സീസണില്‍ എടികെയ്ക്കെതിരായ രണ്ടാം പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗുജോണ്‍ ബാള്‍ട് വിന്‍സന്‍ മുപത്തിമൂന്നാം മിനിറ്റില്‍ ഒരു ഗോള്‍ നേടിയപ്പോള്‍, റയാന്‍ ടെയ്‌ലര്‍ മുപ്പത്തിയെട്ടാം മിനിറ്റില്‍ മറുപടി ഗോള്‍ നല്കി.

കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന പോരാട്ടം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.

ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും കൊൽക്കത്തയ്ക്ക് മുന്നേറാൻ മറ്റു ടീമുകൾ കനിയണം. ബാക്കിയുള്ള നാലു കളിയും ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷയും വേണ്ട എന്നാണ് കരുതുന്നത്.

കൊച്ചിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. ഇയാൻ ഹ്യൂം പരുക്കുമൂലം ഇറങ്ങാത്തത് കേരളത്തിന് തിരിച്ചടിയാകുമ്പോൾ സീനിയർ താരം ബെർബ ഇന്ന് ആദ്യ ഇലവനിലുണ്ട്. വെസ്ബ്രൗണാണ് ജിങ്കാനു പകരം ക്യാപ്റ്റന്‍.