മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

  

Updated: Mar 14, 2018, 01:40 PM IST
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ലണ്ടന്‍: 2-1ന് സെവിയയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ പിറന്ന  ഇരട്ടഗോളുകളാണ് സെവിയക്ക് വിജയം സമ്മാനിച്ചത്. 

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം എഴുപത്തിനാലാം മിനുട്ടില്‍ ബെന്‍ യെഡ്ഡര്‍ പായിച്ച ഗോളുകളാണ് സെവിയയെ ലീഡില്‍ എത്തിച്ചത്. 

കളി പുരോഗമിച്ചപ്പോള്‍ മാഞ്ചസ്റ്ററിന്‍റെ റൊമേലു ലുക്കാക്കു നേടിയ ഗോള്‍  യുണൈറ്റഡിനെ കളിയിലേക്ക് തിരികെയെത്തിച്ചു. പിന്നീടുള്ള ആറ് മിനിട്ടില്‍ സമനിലകൂടി കണ്ടെത്താനായിരുന്നു മാഞ്ചസ്റ്ററിന്‍റെ ശ്രമം. എന്നാല്‍, വിജയം നേടി സെവിയ ക്വാര്‍ട്ടറിലേക്ക് കടന്നു. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മാഞ്ചസ്റ്റര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ സ്പാനിഷ് ടീമായ സെവിയക്ക് മുന്നില്‍ മാഞ്ചസ്റ്ററിന് പിടിച്ചുനില്‍ക്കാനായില്ല. ഇനി സീസണില്‍ യുണൈറ്റഡിന്‍റെ കിരീടപ്രതീക്ഷയായി അവശേഷിക്കുന്നത് എഫ്.എ കപ്പ് മാത്രമാണ്.