കോമണ്‍വെല്‍ത്ത് ഗെയിംസ്: ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സില്‍ സൈനയ്ക്ക് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സ് കിരീടം സൈന നെഹ്‍വാലിന്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനല്‍ മത്സരം ഏറെ രോമാഞ്ചകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് രണ്ട് ഗെയിമുകളിലും കണ്ടത്. 

Updated: Apr 15, 2018, 10:42 AM IST
കോമണ്‍വെല്‍ത്ത് ഗെയിംസ്: ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സില്‍ സൈനയ്ക്ക് സ്വര്‍ണ്ണം

ഗോ​ള്‍​ഡ് കോ​സ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സ് കിരീടം സൈന നെഹ്‍വാലിന്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനല്‍ മത്സരം ഏറെ രോമാഞ്ചകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് രണ്ട് ഗെയിമുകളിലും കണ്ടത്. 

മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ പി.വി. സിന്ധുവിനെ തോല്‍പ്പിച്ച് സൈന സ്വര്‍ണം നേടി. സ്‌കോര്‍ 21 - 18, 23 - 21. സെമിയില്‍ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പി.വി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരിയായ സിന്ധുവിനെയാണ് സൈന ഫൈനലില്‍ തോല്‍പ്പിച്ചത്. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സൈന.

കോമണ്‍വെത്ത് ഗെയിംസില്‍ സൈനയുടെ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസിലായിരുന്നു ആദ്യ സ്വര്‍ണ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും ഇതോടെ സൈനയ്ക്ക് സ്വന്തമായി.

സൈനയുടെ സ്വര്‍ണ്ണനേട്ടത്തോടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയത് 26 സ്വര്‍ണ്ണം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് കോമണ്‍വെത്ത് ഗെയിംസ് സമാപനച്ചടങ്ങുകള്‍. മേരികോമാകും ഇന്ത്യന്‍ പതാകയേന്തുക.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close