അടിച്ചു മക്കളേ 25; ബോക്സിംഗില്‍ വികാസ് കൃഷ്ണന് സ്വര്‍ണം

ഇന്ന് രാവിലെ ബോക്സിംഗില്‍ മേരി കോം തുടക്കമിട്ട സ്വര്‍ണവേട്ട മറ്റ് താരങ്ങളും ഏറ്റെടുത്തു. എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

Last Updated : Apr 14, 2018, 04:33 PM IST
അടിച്ചു മക്കളേ 25; ബോക്സിംഗില്‍ വികാസ് കൃഷ്ണന് സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ബോക്സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ഇന്ത്യക്കായി 25-ാം സ്വര്‍ണം നേടി. 75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്‍റെ നേട്ടം. ഇതോടെ ഇന്ത്യയുടെ ഇന്നത്തെ സ്വര്‍ണ മെഡല്‍ നേട്ടം എട്ടായി. 

ക്യാമറൂണിന്‍റെ വില്‍ഫ്രഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വികാസ് ഇന്ത്യക്കായി മെഡല്‍ നേടിയത്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയിട്ടുള്ള വികാസ് കൃഷ്ണന്‍റെ മികച്ച പ്രകടനമായിരുന്നു ഇന്ന് ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിച്ചത്. 

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച വച്ചത്. ഇന്ന് രാവിലെ ബോക്സിംഗില്‍ മേരി കോം തുടക്കമിട്ട സ്വര്‍ണവേട്ട മറ്റ് താരങ്ങളും ഏറ്റെടുത്തു. എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

ബോക്സിംഗില്‍ മേരി കോം, ഗൗരവ് സോളങ്കി എന്നിവരും ഷൂട്ടിംഗില്‍ സഞ്ജീവ് രാജ്പൂതും ടേബിള്‍ ടെന്നിസില്‍ മനിക ബത്രയും ഇന്ത്യക്കായി ഇന്ന് സ്വര്‍ണം നേടി. ഗുസ്തിയില്‍ സുമിത് മാലിക്കും സ്വര്‍ണം നേടിയിരുന്നു. ജാവലിന്‍ ത്രോയില്‍ നീരജ ചോപ്രയാണ് ഇന്ന് സ്വര്‍ണമണിഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം.

ബോക്സിംഗില്‍ അമിത് പന്‍ഘലും മനീഷ് കൗശികും വെള്ളി നേടിയപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മല്ലികും സോമവീറും വെങ്കലം നേടി. ബാഡ്മിന്‍റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡിയുമാണ് ഇന്ന് വെങ്കലം നേടിയ മറ്റൊരു സംഘം. 

Trending News