നര്‍സിങ് യാദവിന്‍റെ റിയോ ഒളിമ്പിക്സ് മോഹം എന്താകുമെന്ന്‍ ഇന്നറിയാം

7 കാരനായ ജൂനിയര്‍ ഗുസ്തി താരം ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി തന്നെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് പറഞ്ഞ് ഗുസ്തിതാരം നര്‍സിങ് യാദവ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സോനിപ്പത്ത് പൊലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. 

Last Updated : Jul 28, 2016, 02:42 PM IST
നര്‍സിങ് യാദവിന്‍റെ റിയോ ഒളിമ്പിക്സ് മോഹം എന്താകുമെന്ന്‍ ഇന്നറിയാം

ന്യൂഡല്‍ഹി: 7 കാരനായ ജൂനിയര്‍ ഗുസ്തി താരം ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി തന്നെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് പറഞ്ഞ് ഗുസ്തിതാരം നര്‍സിങ് യാദവ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സോനിപ്പത്ത് പൊലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. 

അതേസമയം, നര്‍സിങ് യാദവിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന  സൂചനയുടെ പശ്ചാത്തലത്തില്‍ നാഡയുടെ അച്ചടക്ക സമിതി ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരുകയാണ്. നാഡ അച്ചടക്ക സമിതിയുടെ നിലപാട്  നര്‍സിങ്ങിന് അനുകൂലമാണെങ്കില്‍ വീണ്ടും ഉത്തേജക പരിശോധന നടത്തി നര്‍സിങ് യാദവിനു നിരപരാധിത്വം തെളിയിക്കാം. നേരെമറിച്ച്  അച്ചടക്ക സമിതിയുടെ തീരുമാനം നര്‍സിങ്ങിനെതിരാണെങ്കില്‍ പകരക്കാരനായി പ്രവീണ്‍ റാണയെ അയക്കാന്‍ ഗുസ്തി ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സോനിപ്പത്ത് സായ് സെന്ററിലെ കന്റീനില്‍ നര്‍സിങ്ങിനായി തയാറാക്കിയ ഭക്ഷണത്തില്‍ പുറത്തുനിന്നുള്ളയാള്‍ എന്തോ വസ്തു ചേര്‍ക്കുന്നതു കണ്ടെന്നു പാചകക്കാരനും ജൂനിയര്‍ താരവും വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തര ഗുസ്തി താരത്തിന്‍റെ സഹോദരനും ജൂനിയര്‍ 65 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്.

Trending News