ഫിഫാ അണ്ടര്‍ 17 ലോകകപ്പ്: നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൊളംബിയയ്ക്കെതിരെ പൊരുതി തോറ്റ ഇന്ത്യ എല്ലാവരുടെയും മനസ് കീഴടക്കി. തോറ്റെങ്കിലും ആദ്യ മത്സരത്തിലെ പ്രകടനത്തെക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണ് കൊളംബിയയ്ക്കെതിരെ കാഴ്ച വെച്ചത്. ഇതിന്‍റെ ഫലമാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ഇന്ത്യ 81ാം മിനിറ്റില്‍ ജീക്സൺ തൗങ്ജാമിന്‍റെ ഹെഡറിലൂടെ ഇന്ത്യയ്ക്ക് സമനില നേഡികൊടുത്തത്. ഇതോടെ ഫിഫാ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ആദ്യഗോള്‍ നേടുന്ന താരം എന്ന ചരിത്രമെഴുതി മണിപ്പൂരില്‍ ജനിച്ച ഈ പതിനാറുകാരന്‍.  എന്നാല്‍, അധികം വൈകാതെ മത്സരത്തിലെ കൊളംബിയയുടെ താരമായ യുവാൻ പെനലോസ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തി തന്‍റെ രണ്ടാം ഗോള്‍ സ്വന്തമാക്കി ടീമിന്‍റെ ജയവും ഉറപ്പിച്ചു.   

Updated: Oct 10, 2017, 01:46 PM IST
ഫിഫാ അണ്ടര്‍ 17 ലോകകപ്പ്: നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു
Courtesy: Twitter/@FIFAcom

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൊളംബിയയ്ക്കെതിരെ പൊരുതി തോറ്റ ഇന്ത്യ എല്ലാവരുടെയും മനസ് കീഴടക്കി. തോറ്റെങ്കിലും ആദ്യ മത്സരത്തിലെ പ്രകടനത്തെക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണ് കൊളംബിയയ്ക്കെതിരെ കാഴ്ച വെച്ചത്. ഇതിന്‍റെ ഫലമാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ഇന്ത്യ 81ാം മിനിറ്റില്‍ ജീക്സൺ തൗങ്ജാമിന്‍റെ ഹെഡറിലൂടെ ഇന്ത്യയ്ക്ക് സമനില നേഡികൊടുത്തത്. ഇതോടെ ഫിഫാ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ആദ്യഗോള്‍ നേടുന്ന താരം എന്ന ചരിത്രമെഴുതി മണിപ്പൂരില്‍ ജനിച്ച ഈ പതിനാറുകാരന്‍.  എന്നാല്‍, അധികം വൈകാതെ മത്സരത്തിലെ കൊളംബിയയുടെ താരമായ യുവാൻ പെനലോസ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തി തന്‍റെ രണ്ടാം ഗോള്‍ സ്വന്തമാക്കി ടീമിന്‍റെ ജയവും ഉറപ്പിച്ചു.   

ഇന്നലെ നടന്ന മത്സരത്തിലും നിരവധി അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു എന്നാല്‍ ഗോള്‍ വലയില്‍ എത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല അല്ലെങ്കില്‍ ഭാഗ്യം തുണച്ചില്ല. കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ നായകന്‍ അമർജിത് സിംഗ് കിയാമിന് ഇന്ത്യക്ക് ലീഡ് നേടി കൊടുക്കാനുള്ള സുവര്‍ണ്ണ അവസരം ലഭിച്ചെങ്കിലും കൊളംബിയയന്‍ ഗോളിയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. പിന്നീട് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈംമില്‍ രാഹുൽ കണ്ണോലിയ്ക്ക് കിട്ടിയ അവസരം പോസ്റ്റിലിടിച്ച് പുറത്ത് പോയതും ഇന്ത്യക്ക് വിനയായി. 

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോഴും പ്രീക്വാര്‍ട്ടറില്‍ യോഗ്യത നേടാനുള്ള അവസരമുണ്ട്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഘാനയ്ക്കെതിരെ വൻ മാർജിനിൽ ജയിക്കുകയും യുഎസ്എ കൊളംബിയയെ കീഴടക്കുകയും ചെയ്താൽ, ഇന്ത്യയ്ക്കു സാധ്യത തെളിയും.