ഫിഫ അണ്ടര്‍-17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെ; കൊച്ചിയടക്കം ആറു വേദികളില്‍ മത്സരം നടക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെ നടക്കും. കൊച്ചിയടക്കം ആറ് വേദികളിലായിരിക്കും മത്സരം നടക്കുക. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയിലാണ് പ്രഖ്യാപിക്കുക.

Last Updated : Oct 25, 2016, 03:42 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെ; കൊച്ചിയടക്കം ആറു വേദികളില്‍ മത്സരം നടക്കും

കൊല്‍ക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെ നടക്കും. കൊച്ചിയടക്കം ആറ് വേദികളിലായിരിക്കും മത്സരം നടക്കുക. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയിലാണ് പ്രഖ്യാപിക്കുക.

കൊച്ചിയെ കൂടാതെ മുംബൈ, ഗുവാഹത്തി, ദല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ കളി നടക്കും. ഫൈനല്‍ മത്സരത്തിന് കൊല്‍ക്കത്ത വേദിയാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.

ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ സ്റ്റേഡിയം കൊച്ചിയിലേതായിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളിൽ ഫിഫ സംഘം തൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും അവസാനത്തെ വേദിയായി കൊല്‍ക്കത്തയെ ഫിഫ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത സ്റ്റേഡിയത്തിന്റെ 80 ശതമാനം അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 31നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമെന്നാണ് ഫുട്ബോള്‍ ഭാരവഹികള്‍ പ്രതീക്ഷിക്കുന്നത്.

Trending News