കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ.

Last Updated : Jul 5, 2018, 08:00 PM IST
കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ.

ഒരോ മത്സരത്തിലും ക്യാപ്റ്റനെ മാറ്റുക എന്ന ബ്രസീല്‍ കോച്ച് ടിറ്റെയുടെ നയ പ്രകാരമാണ് ബല്‍ജിയത്തിനെതിരെയുള്ള മത്സരത്തിലും ക്യാപ്റ്റനെ മാറ്റാന്‍ ടീം തയ്യാറായത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍റെ പ്രതിരോധനിര താരംകൂടിയാണ് 33കാരനായ
മിറാന്‍ഡ.

ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് പ്രതിരോധ നിര താരം മാര്‍സലോ ആയിരുന്നു. മാര്‍സലോ പരിക്കേറ്റ് പുറത്തുപോയതിന് ശേഷമുള്ള മത്സരങ്ങളില്‍ തിയാഗോ സില്‍വയാണ് ബ്രസീലിനെ നയിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് കടക്കാം. ഉറുഗ്വേ- ഫ്രാന്‍സ് ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെ ആയിരിക്കും സെമിയില്‍ നേരിടുക. 

മെക്‌സിക്കോയെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.

ലോകകപ്പില്‍ ആറാം കിരീടം തേടിയിറങ്ങുന്ന ബ്രസീലിന്‍റെ ഏറ്റവും കടുത്ത പരീക്ഷണമായിരിക്കും നാളെ നടക്കുന്ന മത്സരം.

പരിശീലന ദൃശ്യങ്ങള്‍:

 

Trending News