ഐ​സി​സി യോ​ഗ​ങ്ങ​ളി​ൽ ബി​സി​സി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് എ​ൻ. ശ്രീ​നി​വാ​സ​ന് സു​പ്രീം കോ​ട​തി വിലക്കേര്‍പ്പെടുത്തി

ഐ​സി​സി യോ​ഗ​ങ്ങ​ളി​ൽ ബി​സി​സി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് എ​ൻ. ശ്രീ​നി​വാ​സ​ന് സു​പ്രീം കോ​ട​തി വിലക്കേര്‍പ്പെടുത്തി. ഐ.പി.എല്‍ കോഴ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ശ്രീ​നി​വാ​സ​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ണി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാണ്‌ പ​ര​മോ​ന്ന​ത കോ​ട​തി ശ്രീ​നി​വാ​സ​നോ​ട് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

Last Updated : Apr 17, 2017, 07:49 PM IST
ഐ​സി​സി യോ​ഗ​ങ്ങ​ളി​ൽ ബി​സി​സി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് എ​ൻ. ശ്രീ​നി​വാ​സ​ന് സു​പ്രീം കോ​ട​തി വിലക്കേര്‍പ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി യോ​ഗ​ങ്ങ​ളി​ൽ ബി​സി​സി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് എ​ൻ. ശ്രീ​നി​വാ​സ​ന് സു​പ്രീം കോ​ട​തി വിലക്കേര്‍പ്പെടുത്തി. ഐ.പി.എല്‍ കോഴ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ശ്രീ​നി​വാ​സ​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ണി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാണ്‌ പ​ര​മോ​ന്ന​ത കോ​ട​തി ശ്രീ​നി​വാ​സ​നോ​ട് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

ഏപ്രില്‍ 24ന് നടക്കുന്ന ഐ.സി.സി മീറ്റിംഗില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ആക്റ്റിംഗ് സെക്രട്ടറി അമിതാബ് ചൗധരിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ചൗധരിക്കൊപ്പം ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കും ഐ.സി.സി യോഗത്തില്‍ പങ്കെടുക്കാം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കറും ഡി.വൈ ചന്ദ്രചൂഡും ബെഞ്ചിലുണ്ട്.

Trending News