9 ടീം ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ്, 13 ടീം ഏ​ക​ദി​ന അന്താരാഷ്‌ട്ര ലീഗിന് ഐസിസിയുടെ പച്ചക്കൊടി

ടെ​സ്റ്റ് ചാമ്പ്യന്‍ഷിപ്പി​നും ഏ​ക​ദി​ന അന്താരാഷ്‌ട്ര ലീ​ഗി​നും ഐ​സി​സിയുടെ പ​ച്ച​ക്കൊ​ടി. ട്വൻറി-20യുടെ കാലത്ത്​ ടെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി വർഷങ്ങളായി നടന്ന ചർച്ച​കൾക്കൊടുവിലാണ് ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ അംഗീകാരം നൽകാൻ ​ഐ.സി.സി തയ്യാറായത്. 2019 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ലീഗ് ആരംഭിക്കുന്നത്. ഐ​സി​സി ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഡേ​വ് റി​ച്ചാ​ർ​ഡ്സ​ണാ​ണ് ഓ​ക്ല​ൻ​ഡി​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. 

Updated: Oct 13, 2017, 02:36 PM IST
9 ടീം ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ്, 13 ടീം ഏ​ക​ദി​ന അന്താരാഷ്‌ട്ര ലീഗിന് ഐസിസിയുടെ പച്ചക്കൊടി

ദു​ബാ​യ്: ടെ​സ്റ്റ് ചാമ്പ്യന്‍ഷിപ്പി​നും ഏ​ക​ദി​ന അന്താരാഷ്‌ട്ര ലീ​ഗി​നും ഐ​സി​സിയുടെ പ​ച്ച​ക്കൊ​ടി. ട്വൻറി-20യുടെ കാലത്ത്​ ടെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി വർഷങ്ങളായി നടന്ന ചർച്ച​കൾക്കൊടുവിലാണ് ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ അംഗീകാരം നൽകാൻ ​ഐ.സി.സി തയ്യാറായത്. 2019 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ലീഗ് ആരംഭിക്കുന്നത്. ഐ​സി​സി ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഡേ​വ് റി​ച്ചാ​ർ​ഡ്സ​ണാ​ണ് ഓ​ക്ല​ൻ​ഡി​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. 

 

 

ഒന്‍പത് ടീ​മു​ക​ൾ ആ​റു ടെസ്റ്റ്‌ പരമ്പരകള്‍ കളിക്കുന്നതാണ് ടെ​സ്റ്റ് സീ​രീ​സ് ലീ​ഗ്. ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പരമ്പരയില്‍ മൂ​ന്നു ഹോം മത്സരങ്ങളും മൂ​ന്ന് എ​വേ മത്സരങ്ങളും അടങ്ങും. പരമ്പര​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ണ്ടു ടെ​സ്റ്റു​ക​ളും പ​ര​മാ​വ​ധി അ​ഞ്ചു ടെ​സ്റ്റു​ക​ളും ക​ളി​ക്ക​ണം. സിം​ബാ​ബ്വെ, അ​ഫ്ഗാ​നി​സ്ഥാ​ൻ, അ​യ​ർ​ല​ൻ​ഡ് എ​ന്നീ ടീ​മു​കകള്‍ക്ക് ടെ​സ്റ്റ് ചാമ്പ്യന്‍ഷി​പ്പി​ൽ പ​ങ്കെ​ടുക്കാനാവില്ല.

2020ൽ ​ആ​രം​ഭി​ക്കാ​ൻ തീരുമാനിച്ച ഏ​ക​ദി​ന ലീ​ഗി​ൽ 13 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഐ​സി​സി​യു​ടെ 12 പൂ​ർ​ണ അം​ഗ​ങ്ങ​ളും ഐ​സി​സി ലോ​ക ക്രി​ക്ക​റ്റ് ലീ​ഗ് ചാമ്പ്യന്‍​ഷി​പ്പ് ജേ​താ​വും ഉ​ൾ​പ്പെ​ടു​ന്നു. 2023 ലോ​ക​ക​പ്പി​നു​ മുന്‍പ് ര​ണ്ടു​വ​ർ​ഷ​മെ​ടു​ത്ത് ലീ​ഗ് ന​ട​ത്താ​നാ​ണ് ഐ​സി​സി​യു​ടെ പ​ദ്ധ​തി. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close