പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രാത്രി എട്ടുമണിക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. എ ഗ്രൂപ്പിലെ അതിശക്തരായ ഘാനയെ മികച്ച രീതിയില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇന്ത്യക്ക് നിലനിര്‍ത്തനാകൂ. 

Updated: Oct 12, 2017, 07:41 PM IST
പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രാത്രി എട്ടുമണിക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. എ ഗ്രൂപ്പിലെ അതിശക്തരായ ഘാനയെ മികച്ച രീതിയില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇന്ത്യക്ക് നിലനിര്‍ത്തനാകൂ. 

എന്നാല്‍, മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ നായകന്‍ അമര്‍ജിത് സിംഗിന്‍റെയും, പ്രതിരോധനിരയിലെ താരമായ അന്‍വര്‍ അലിയുടെയും പരിക്ക് ടീമിന്‍റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ഘാനയുമായി നടക്കുന്ന മത്സരത്തില്‍ ഇരുവരും കളിക്കുമോയെന്ന കാര്യം സംശയമാണെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ് പറഞ്ഞു. അന്തിമ തീരുമാനം ടീം ഡോക്ടര്‍ എടുക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനാണ് മിഡ്ഫീല്‍ഡറായ അമര്‍ജിത് സിംഗും, ഡിഫന്‍ഡര്‍ അന്‍വര്‍ അലിയും കാഴ്ച്ച വെച്ചത്. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം  നിര്‍ണായകമാണ്. അമേരിക്കയുമായുള്ള ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊളംബിയയോട് 2-1ന് ഇന്ത്യ പൊരുതി തോല്‍ക്കുകയും ചെയ്തു.

കൊളംബിയയുടെ സമാനമായ ശൈലിയില്‍ കളിക്കുന്ന ഘാനയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താം. ഇതു തന്നെയാകും ഡി മാറ്റോസിന്‍റെ കുട്ടികള്‍ ലക്ഷ്യമിടുക. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍ വല കാത്ത ഗോള്‍കീപ്പര്‍ ധീരജ് സിംഗ് ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൂവണിയും.

ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത എങ്ങനെ?

* ഇന്ത്യ 3-0ത്തിന് ജയിക്കുകയും, അമേരിക്ക കൊളംബിയയ്ക്കെതിരെ 3-0ത്തിന് ജയിക്കുകയും ചെയ്‌താല്‍: മൂന്നു പോയിന്‍റുമായി  ഇന്ത്യ, കൊളംബിയ ഘാന എന്നീ ടീമുകള്‍ ഗ്രൂപ്പ്‌ എ യില്‍ അവസാനിക്കും. അങ്ങനെയെങ്കില്‍, ഗോള്‍ വിത്യാസത്തില്‍ അമേരിക്കക്കൊപ്പം ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം. 

* മത്സരത്തില്‍ ഇന്ത്യ മൂന്നു ഗോള്‍ വിത്യാസത്തില്‍ ജയിക്കുകയും, അമേരിക്കക്കെതിരെ കൊളംബിയ സമനില പിടിക്കുകയോ, ജയിക്കുകയോ ചെയ്‌താല്‍: അമേരിക്ക, കൊളംബിയ പ്രീക്വാര്‍ട്ടര്‍ കടക്കും. ഇന്ത്യക്ക് അപ്പോഴുമുണ്ട് സാധ്യത. ആറു ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ടു ടീമുകള്‍  പ്രീക്വാര്‍ട്ടറിലേക്ക് കടക്കും. എന്നാല്‍ ബാക്കിയുള്ള നാലു സ്ഥാനങ്ങള്‍ ആറു ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനത്തെത്തുന്ന നാലു മികച്ച ടീമുകള്‍ക്കാകും ലഭിക്കുക. ഈ സാധ്യത ഇന്ത്യയ്ക്ക് അനുകൂലമായേക്കാം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close