ഇന്ത്യ ശക്താരായ എതിരാളി, പേടിയില്ല: ലങ്കന്‍ കോച്ച്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ബൗളര്‍മാരെ ഉള്‍പ്പെടുത്തി ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ടിമല്‍.

Updated: Nov 10, 2017, 04:41 PM IST
ഇന്ത്യ ശക്താരായ എതിരാളി, പേടിയില്ല: ലങ്കന്‍ കോച്ച്

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ബൗളര്‍മാരെ ഉള്‍പ്പെടുത്തി ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ടിമല്‍.

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അഞ്ചു ബൗര്‍മാരെ കളിപ്പിച്ച തന്ത്രം വിജയിച്ചതാണ്. എന്നിരുന്നാലും ഇന്ത്യക്കെതിരെ നാലു ബൗളര്‍മാരെ കളിപ്പിക്കുകയാണ് ഞങ്ങളുടെ തന്ത്രം. പത്രക്കാരോട് സംസാരിക്കുകയായിരുന്നു ദിനേശ്.

ഇന്ത്യയുടെ ബൗളിങ്ങ് നിര ശക്തമാണ്. അത് കൊണ്ട് ബാറ്റിങ്ങ് ശക്തമാക്കണം. അത്‌കൊണ്ട് അഞ്ചാം ബൗളര്‍ക്ക് പകരം ഒരു ഓള്‍ റൗണ്ടറെ കളിപ്പിക്കും.

പാക്കിസ്ഥാനെതിരെ ആറ് ബാറ്റ്‌സ്മാന്മരെയും അഞ്ചു ബൗളര്‍മാരെയും പരീക്ഷിച്ചു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. നാല് ബൗളര്‍മാരെ ഇറക്കി ഒരു മത്സരത്തില്‍ വിജയം നേടുക ഏളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോമിലാണ്. അതിനാല്‍ ഒരു ബൗളറെ തഴഞ്ഞ് ഓള്‍ റൗണ്ടറെ ഉള്‍പ്പെടുത്തുമെന്ന് ദിനേശ് പറഞ്ഞു.

അതേസമയം,, മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ ഭയക്കുന്നില്ലെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് നിക്ക് പോത്താസ് പറഞ്ഞു. ജൂലൈയിൽ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളിൽ ഇന്ത്യയ്ക്കു മുന്നിൽ സമ്പൂർണമായി കീഴടങ്ങിയതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കോച്ചിന്‍റെ പരാമർശം. 

സ്വന്തം നാട്ടില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന്‍ ഞങ്ങള്‍ പലതും ഉള്‍കൊണ്ടു. ഇന്ത്യ മികച്ച ടീമാണെന്ന കാര്യത്തില്‍ സംശയമില്ല. മികച്ച ടീമിനെതിരെ പോരാടാന്‍ ഇവിടെയെത്തിയതില്‍ സന്തോഷമുണ്ടെന്ന് പോത്താസ് പറഞ്ഞു.