ഫിഫ അണ്ടർ 17 ലോകകപ്പ്: ഘാനക്കെതിരെയുള്ള ഇന്ത്യന്‍ ലൈനപ്പായി; ടീമിനെ അമര്‍ജിത് നയിക്കും

ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ ഫൈനല്‍ ലൈനപ്പായി. ടീമിനെ നായകന്‍ അമര്‍ജിത് തന്നെ നയിക്കും. പരിക്ക് മൂലം ഇന്ന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും നിര്‍ണായക മത്സരത്തില്‍ അന്‍വര്‍ അലിയെയും, അമര്‍ജിത് സിംഗിനെയും പരിഗണിച്ചു. 

Updated: Oct 12, 2017, 08:13 PM IST
ഫിഫ അണ്ടർ 17 ലോകകപ്പ്: ഘാനക്കെതിരെയുള്ള ഇന്ത്യന്‍ ലൈനപ്പായി; ടീമിനെ അമര്‍ജിത് നയിക്കും

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ ഫൈനല്‍ ലൈനപ്പായി. ടീമിനെ നായകന്‍ അമര്‍ജിത് തന്നെ നയിക്കും. പരിക്ക് മൂലം ഇന്ന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും നിര്‍ണായക മത്സരത്തില്‍ അന്‍വര്‍ അലിയെയും, അമര്‍ജിത് സിംഗിനെയും പരിഗണിച്ചു. 

ഇന്ത്യൻ ലൈനപ്പ് : അമർജിത് സിംഗ് കിയാം(നായകന്‍), ധീരജ് സിംഗ്, ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സുരേഷ് സിംഗ്, അഭിജിത് സർകാർ, ജീക്‌സണ്‍ തനോജം സിംഗ്, നോങ്ഡാംബ നൊറോം, രാഹുൽ കണ്ണോലി പ്രവീൺ അനികേത് ജാദവ്.

 

 

ഉയര്‍ന്ന മാര്‍ജിനില്‍ മത്സരം ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇന്ത്യയ്ക്ക് നിലനിര്‍ത്താം. ലഭിക്കുന്ന അവസരങ്ങള്‍ ഗോളാക്കാന്‍ കഴിയാത്തതാണ് ഘാന നേരിടുന്ന പ്രധാന വെല്ലുവിളി. ഈ ദൌര്‍ബല്യം മുതലാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ജയം ഉറപ്പിക്കാം.