സെഞ്ചൂറിയനില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു

  

Updated: Jan 13, 2018, 03:51 PM IST
സെഞ്ചൂറിയനില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു

സെഞ്ചൂറിയന്‍: ടീമില്‍ മൂന്നു മാറ്റങ്ങളുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലിനും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും കളിക്കും. അതേസമയം രഹാനെ രണ്ടാം ടെസ്റ്റിലും പുറത്തിരിക്കും. 

അതേസമയം പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. കേപ്ടൗണില്‍ ടെസ്റ്റ് വിജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്ക സെഞ്ചൂറിയനില്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ഈ ടെസ്റ്റില്‍ വിജയിക്കുകയോ സമനിലയോ നേടിയില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.  ആദ്യ ടെസ്റ്റിലെ തോൽവിയോടെ പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്കു നിർണായകമാണ് ഈ മൽസരം. 

സെഞ്ചൂറിയനിൽ 22 മൽ‌സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്ക പതിനേഴിലും ജയിച്ചുകയറിയിരുന്നു. എട്ടുതവണ ഇന്നിങ്സ് വിജയം നേടി. കരുത്തരായ ഓസീസിനെതിരെ എട്ടു വിക്കറ്റിന്‍റെയും വിൻഡീസിനെതിരെ പത്തു വിക്കറ്റിന്‍റെയും ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ഈ മണ്ണിലാണ്. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 72 റണ്‍സിനാണ് ഇന്ത്യയെ തോൽപ്പിച്ചത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close