ചരിത്രം വഴി മാറി; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിനു തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര നേടുന്നത്. 

Updated: Feb 14, 2018, 12:15 PM IST
ചരിത്രം വഴി മാറി; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

പോര്‍ട്ട്‌ എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിനു തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര നേടുന്നത്. 

ടോസ് നഷ്ടപെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടി. പിന്നാലെ ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 42.2 ഓവറില്‍ 201 റണ്‍സിന് ഇന്ത്യന്‍ സംഘം ഓള്‍ ഔട്ടാക്കി.

ഒന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കം നേടിക്കൊടുത്ത മര്‍ക്രാം-അംല സഖ്യം നേടിയത് 52 റണ്‍സ്. 32 റണ്‍സെടുത്ത മര്‍ക്രാമിനെയാണ് ആദ്യ വിക്കറ്റില്‍ ബൂംമ്ര പുറത്താക്കിയത്.  `

പാണ്ഡ്യയുടെ പന്തില്‍ ഡുമിനിയും (1) ഡിവിലിയേഴ്സും(6) അടുത്തടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലെത്തി. മില്ലര്‍ക്കൊപ്പം 52 റണ്‍സ് അംല നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തിലായി. എന്നാല്‍, തിരിച്ചുവന്ന പ്രതീക്ഷക്ക് അധികം ആയുസുണ്ടായില്ല. 36 റണ്‍സെടുത്ത മില്ലറെ ചഹല്‍ തിരിച്ചയച്ചതോടെ ദക്ഷിമാഫ്രിക്കയുടെ സ്കോര്‍ 127-4. 

ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ ഹാഷിം അംല അര്‍ദ്ധ സെഞ്ചുറി (71) നേടി പുറത്തായത്തിനു പിന്നാലെ റണ്ണൊന്നുമെടുക്കാതെ പെലൂക്വായോയും കളം വിട്ടു.

മൂന്ന് റണ്‍സെടുത്ത റബാഡയും 39ല്‍ നില്‍ക്കേ ക്ലാസനും കുല്‍ദീപിന് മുന്നില്‍ വീണതോടെ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്ക നേടിയത് 197 റണ്‍സ്. 

17-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് 126 പന്തില്‍ 115 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലി 36 റണ്‍സും ശീഖാര്‍ ധവാന്‍ 34 റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാലും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close