ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു‍!

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു.

Updated: Sep 8, 2018, 06:24 PM IST
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്  ഏകദിന ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു‍!

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു.  1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. 

നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടക്കുന്നത്. 

രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും, മൂന്നു ട്വന്റി-20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച്‌ നവംബര്‍ 11നാണ് അവസാനിക്കുന്നത്. നേരത്തെ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരമാണ് ഏറെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close