ഹോക്കി ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിയില്ല. ധാക്കയിലെ മൗലാന ഭസനി ഹോക്കി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ നീലപ്പട കരുത്ത് കാട്ടുക തന്നെ ചെയ്തു. മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പത്താമത് ഏഷ്യ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ ഹോക്കി ടീം ഇത് മൂന്നാം തവണയാണ് ഏഷ്യ കപ്പ് നേടുന്നത്. 

Last Updated : Oct 22, 2017, 06:58 PM IST
ഹോക്കി ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ധാക്ക: പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിയില്ല. ധാക്കയിലെ മൗലാന ഭസനി ഹോക്കി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ നീലപ്പട കരുത്ത് കാട്ടുക തന്നെ ചെയ്തു. മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പത്താമത് ഏഷ്യ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ ഹോക്കി ടീം ഇത് മൂന്നാം തവണയാണ് ഏഷ്യ കപ്പ് നേടുന്നത്. 

ഫൈനലില്‍ ആത്മവിശ്വസത്തോടെ ഇറങ്ങിയ ഇന്ത്യ, കളിയുടെ മൂന്നാം മിനിറ്റില്‍ മലേഷ്യയുടെ ഗോള്‍ വല കുലുക്കി. ആദ്യഗോളിന്‍റെ ഞെട്ടലില്‍ നിന്ന് മലേഷ്യ തിരിച്ചു കയറും മുന്‍പ് 29-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടി ഇന്ത്യ എതിരാളിക്കെതിരെ ആധിപത്യം ഉറപ്പിച്ചു. കളിയില്‍ ലീഡ് നേടിയ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെ കളിച്ചു. പിന്നീട് 50-ാം മിനിറ്റിലാണ് മലേഷ്യക്ക് ഗോള്‍ മടക്കാനായത്. 

ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് രമണ്‍ദീപ് സിംഗാണ്. അനായാസ ഗോള്‍ ഇന്ത്യക്ക് സമ്മാനിച്ച കുതിപ്പ് മത്സരത്തിന്‍റെ അവസാനം വരെ നിലനിര്‍ത്താന്‍ നീലപ്പടയ്ക്ക് കഴിഞ്ഞു. രണ്ടാമത്തെ ഗോള്‍ പിറന്നത് ലളിത് ഉപാധ്യയുടെ കൈക്കരുത്തിലായിരുന്നു. 

ഏഷ്യ കപ്പില്‍ നിരവധി തവണ മൂന്നും നാലും സ്ഥാനങ്ങളില്‍ മലേഷ്യ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനലില്‍ എത്തുന്നത് ഇതാദ്യമായാണ്. പക്ഷേ, മികച്ച ഫോമിലുള്ള ഇന്ത്യയെ തകര്‍ക്കാന്‍ മലേഷ്യക്ക് കഴിഞ്ഞില്ല. എങ്കിലും, ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയാണ് മലേഷ്യ ധാക്കയില്‍ നിന്ന് മടങ്ങുന്നത്. 

കളിയുടെ ആദ്യ മൂന്ന് മിനിറ്റില്‍ രമണ്‍ദീപ് സിംഗ് നേടിയ ഗോള്‍ കാണാം. 

 

 

Trending News