ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു ചരിത്ര നേട്ടം

ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്

Updated: Mar 12, 2018, 09:17 PM IST
ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു ചരിത്ര നേട്ടം

മെ​​ക്സി​​ക്കോ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഷൂ​​ട്ടിം​​ഗ് സ്പോ​​ർ​​ട്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​സ്എ​​സ്എ​​ഫ്) ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര നേ​​ട്ടം. നാ​​ലു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വു​​മാ​​യി ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ചാ​​മ്പ്യന്മാരാ​​യി. പു​​രു​​ഷ​ന്മാ​​രു​​ടെ സ്കീ​​റ്റ് ഫൈ​​ന​​ൽ ശേ​ഷി​ക്കേ​യാ​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച​ത്. 

ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്. പു​​രു​​ഷ​ന്മാ​​രു​​ടെ 50 മീ​​റ്റ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഖി​​ൽ ഷെ​​റോ​​ണി​​ന്‍റെ സ്വ​​ർ​​ണ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ നാ​​ലാം സ്വ​​ർ​​ണം നേ​​ടി​​യ​​ത്.

ര​​ണ്ടു സ്വ​​ർ​​ണ​​വും ര​​ണ്ടു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വു​​മു​​ള്ള ചൈ​​ന​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ നേ​​ടി​​യ നാ​​ലു സ്വ​​ർ​​ണ​​ത്തി​​ൽ ര​​ണ്ടെ​​ണ്ണം പ​​തി​​നാ​റു​​കാ​​രി മ​​നു ഭാ​​ക​​റു​​ടേ​​താ​​ണ്. വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ലും 10 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലു​​മാ​​ണ് മ​​നു സ്വ​​ർ​​ണം നേ​​ടി​​യ​​ത്.