ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നെ ജോ​​ലി​​യി​​ല്‍നി​​ന്നു പി​​രി​​ച്ചു​​വി​​ട്ടു

ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നെ ജോ​​ലി​​യി​​ല്‍നി​​ന്നു പി​​രി​​ച്ചു​​വി​​ട്ടു. എജീസ്​ ഓഫീസിലെ ഓഡിറ്റർ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഹാജരില്ലാ എന്ന കാരണത്താല്‍ പുറത്താക്കിയത്. 

Updated: May 18, 2017, 06:22 PM IST
ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നെ ജോ​​ലി​​യി​​ല്‍നി​​ന്നു പി​​രി​​ച്ചു​​വി​​ട്ടു

തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നെ ജോ​​ലി​​യി​​ല്‍നി​​ന്നു പി​​രി​​ച്ചു​​വി​​ട്ടു. എജീസ്​ ഓഫീസിലെ ഓഡിറ്റർ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഹാജരില്ലാ എന്ന കാരണത്താല്‍ പുറത്താക്കിയത്. 

പിരിച്ചുവിടരുതെന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും അതു തള്ളി. ഈ മാസം ഏഴു മുതൽ പിരിച്ചുവിടുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. സ്പോർട്സ് ക്വോട്ടയിലാണ് വിനീത് ജോലിയിൽ പ്രവേശിച്ചിരുന്നത്. 

അതേസമയം ,ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്പോർട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാൽ ജോലി നഷ്ടപ്പെട്ടതിൽ ദുഖമില്ലെന്നും വിനീത് പറഞ്ഞു. ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്. 

Cricket Updates
Chennai Super Kings beat Sunrisers Hyderabad by 8 wickets