ഐ.പി.എൽ പത്താം സീസണിലെ ആദ്യ ക്വാളിഫയറിൽ മുംബൈയെ തോല്‍പ്പിച്ച് പുണെ ഫൈനലില്‍

​ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ വീ​ഴ്ത്തി  ​ഐ.പി.എൽ പത്താം സീസണിലെ ഫൈനലില്‍ പ്രവേശിച്ച് പുണെ. ആദ്യ ക്വാളിഫയറിൽ 20 റൺസി​​ന്‍റെ ജയവുമായി സ്​റ്റീവൻ സ്​മിത്തി​​ന്‍റെ ടീം കലാശപ്പോരാട്ടത്തിലേക്ക്​ നേരിട്ട്​ യോഗ്യത നേടി. 163 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ 142 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 

Updated: May 17, 2017, 03:10 PM IST
ഐ.പി.എൽ പത്താം സീസണിലെ ആദ്യ ക്വാളിഫയറിൽ മുംബൈയെ തോല്‍പ്പിച്ച് പുണെ ഫൈനലില്‍

മുംബൈ: ​ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ വീ​ഴ്ത്തി  ​ഐ.പി.എൽ പത്താം സീസണിലെ ഫൈനലില്‍ പ്രവേശിച്ച് പുണെ. ആദ്യ ക്വാളിഫയറിൽ 20 റൺസി​​ന്‍റെ ജയവുമായി സ്​റ്റീവൻ സ്​മിത്തി​​ന്‍റെ ടീം കലാശപ്പോരാട്ടത്തിലേക്ക്​ നേരിട്ട്​ യോഗ്യത നേടി. 163 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ 142 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 

ആദ്യം ബാറ്റുചെയ്ത പുണെ അജിന്‍ക്യ രഹാനെ, മനോജ് തിവാരി, എം.എസ്. ധോണി എന്നിവരുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയ 162 റണ്‍സിന് മുംബൈക്ക് മറുപടി നല്‍കാനായില്ല. സ്‌കോര്‍: പൂനെ 162/4, മുംബൈ ഇന്ത്യന്‍സ് (142/9.

ബൗളിങ്ങിലും ഫീൽഡിങ്ങിലും മികച്ചുനിന്ന പുണെ എതിരാളികളെ 142 റൺസിൽ എറിഞ്ഞൊതുക്കി. വിക്കറ്റ്​ കീപ്പർ പാർഥിവ്​ പ​ട്ടേൽ (52) ഒറ്റയാൾ പോരാട്ടത്തിലൂടെ മുംബൈയെ നയിച്ചെങ്കിലും ബാക്കിയുള്ളവർ അ​മ്പേ പരാജയമായി. 

നാ​ലോ​വ​റി​ൽ 16 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മും​ബൈ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. രോ​ഹി​ത് ശ​ർ​മ(1), കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ്(7), അ​ന്പാ​ട്ടി റാ​യി​ഡു(0) എ​ന്നി​വ​ർ സു​ന്ദ​റി​ന്‍റെ സു​ന്ദ​ര​മാ​യ പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. 

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ മും​ബൈ​ക്ക് ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ത​മ്മി​ലാ​ണ് ര​ണ്ടാം ക്വാ​ളി​ഫ​യ​ർ.

ടോസ്​ നേടിയ മുംബൈ ക്യാപ്​റ്റൻ രോഹിത്​ ശർമ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽതന്നെ മക്ലെനാന്​ വിക്കറ്റ്​ നൽകി പുണെ ഓപണർ രാഹുൽ ത്രിപാഠി (0) പുറത്ത്​. പിന്നീട്​ വൺഡൗണായി എത്തിയ സ്​മിത്തിനും നിലനിൽപുണ്ടായിരുന്നില്ല. 

രണ്ടാം ഓവറിൽ ലസിത്​ മലിംഗയുടെ പന്തിലാണ്​ ഒരു റൺസെടുത്ത സ്​മിത്ത്​ മടങ്ങുന്നത്​. മറുവശത്ത്​ നിലയുറപ്പിച്ച  അജിൻക്യ രഹാനെയും (43 പന്തിൽ 56) പിന്നീടെത്തിയ മനോജ്​ തിവാരിയുമാണ് (48 പന്തിൽ 58) തകർച്ചയിൽനിന്ന്​​ ടീമിനെ രക്ഷിച്ചത്​. അവസാന സമയത്ത്​ മുൻ ക്യാപ്​റ്റൻ മഹേന്ദ്ര സിങ്​ ധോണിയും (26 പന്തിൽ 40) വെടിക്കെട്ട്​ പുറത്തെടുത്തതോടെ പുണെക്ക്​ 162 റൺസി​​ന്‍റെ മികച്ച സ്​കോറായി. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close