മഴയില്‍ 'മിന്നലാ'യി ഗെയ്ല്‍; പഞ്ചാബിന് ഒൻപത് വിക്കറ്റ് ജയം

തുടക്കത്തില്‍ ലോകേഷ് യാദവിന്റെയും ക്രിസ് ഗെയിലിന്റെയും ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മുന്നേറിയത്.

Last Updated : Apr 21, 2018, 09:17 PM IST
മഴയില്‍ 'മിന്നലാ'യി ഗെയ്ല്‍; പഞ്ചാബിന് ഒൻപത് വിക്കറ്റ് ജയം

ഐപിഎല്‍ ടി20യില്‍ കൊൽക്കത്തയ്ക്കെതിരായ മത്സരത്തില്‍ പഞ്ചാബിന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയം. 191 റണ്‍സിന്‍റെ വിജലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ്, വിക്കറ്റൊന്നും നഷ്ടമാകാതെ 96 റണ്‍സ് നേടിയിരുന്നു. 

8.2 ഓവറില്‍ മഴയെ തുടര്‍ന്ന്‍ മത്സരം നിര്‍ത്തിവെച്ചു. തുടർന്ന് 13 ഓവറിൽ 125 റൺസെന്നു വിജയലക്ഷ്യം വെട്ടിച്ചുരുക്കുകയായിരുന്നു. തുടക്കത്തില്‍ ലോകേഷ് യാദവിന്റെയും ക്രിസ് ഗെയിലിന്റെയും ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മുന്നേറിയത്.

മഴ വില്ലനായി എത്തിയപ്പോള്‍ വിജയലക്ഷ്യം പകുതിയായി ചുരുക്കി. കെ. എൽ. രാഹുൽ, ക്രിസ് ഗെയ്‍ൽ എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.

Trending News