തുടക്കത്തില്‍ തകര്‍ന്നടിഞ്ഞു; പിന്നീട് തിരിച്ചടിച്ച് കൊൽക്കത്ത

സീസണിലെ രണ്ടാം ജയമാണ് ഇരു ടീമുകളും ലക്ഷ്യം വെക്കുന്നത്. മൂന്ന് വീതം മത്സരങ്ങൾ കളിച്ച രണ്ട് ടീമും രണ്ട് മത്സരങ്ങൾ തോറ്റുനിൽക്കുകയാണ്.

Updated: Apr 16, 2018, 09:07 PM IST
തുടക്കത്തില്‍ തകര്‍ന്നടിഞ്ഞു; പിന്നീട് തിരിച്ചടിച്ച് കൊൽക്കത്ത

ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയച്ചപ്പോള്‍ മൂന്ന്‍ വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി കൊല്‍ക്കത്ത മികച്ച ഫോമില്‍ തുടരുകയാണ്.

ഈഡൻ ഗാർഡനില്‍ ഇരു ടീമുകളും മത്സരത്തിനിറങ്ങുമ്പോൾ ഗംഭീറും ദിനേശ് കാർത്തിക്കും തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ പലരും വിശേഷിപ്പിക്കുന്നത്. കൊൽക്കത്തയുടെ മുൻ നായകനായ ഗംഭീർ ഇന്ന് ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരെ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

സീസണിലെ രണ്ടാം ജയമാണ് ഇരു ടീമുകളും ലക്ഷ്യം വെക്കുന്നത്. മൂന്ന് വീതം മത്സരങ്ങൾ കളിച്ച രണ്ട് ടീമും രണ്ട് മത്സരങ്ങൾ തോറ്റുനിൽക്കുകയാണ്.

തകർച്ചയോടെയാണ് കൊൽക്കത്ത തുടങ്ങിയതെങ്കിലും മികച്ച ഫോമിലേക്ക് എത്തുന്നുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close