ഐഎസ്എല്‍: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന്‍ മുതല്‍ ആരംഭിക്കും

Updated: Nov 9, 2017, 06:12 PM IST
ഐഎസ്എല്‍: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന്‍ മുതല്‍ ആരംഭിക്കും

കൊച്ചി∙ ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്നു  തുടക്കം. കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ നേതൃത്വത്തിലാണു സംസ്ഥാനത്തു ടിക്കറ്റ് വിൽപന. www.bookmyshow.com വഴി ഓൺലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റുകൾ വാങ്ങാം. 

നവംബര്‍ പതിനേഴിന് കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍ കൊച്ചിയിലാണ് ആദ്യ മത്സരം. രാത്രി 8 മണിക്കാണ് ഉദ്ഘാടന മത്സരം. കൊച്ചിയിലെ മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയും ഉടന്‍ ആരംഭിക്കും.

നേരത്തെ, കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഉദ്ഘാടന മത്സരം പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റിയിരുന്നു . ഐഎസ്എൽ സെമിഫൈനൽ, ഫൈനൽ വേദികള്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണിത്‌.