ക്രിക്കറ്റ് ലോകത്തെ അതികായൻമാര്‍ ചരിത്രമാകുന്നു; ഗാംഗുലിയുടെ റെക്കോർഡുകള്‍ തകര്‍ത്ത് കൊഹ്‌ലി

ക്രിക്കറ്റ് ലോകത്തെ പുതിയ ഇതിഹാസമാവുകയാണ് വിരാട് കൊഹ്‌ലി. മികച്ച ഫോമില്‍ കൊഹ്‌ലി ഇന്നിംഗ്‌സുകൾ തുടരുമ്പോൾ തകർന്നു വീഴുന്നത് പല അതികായൻമാരുടെയും റെക്കോർഡുകളാണ്.

Updated: Feb 9, 2018, 02:55 PM IST
ക്രിക്കറ്റ് ലോകത്തെ അതികായൻമാര്‍ ചരിത്രമാകുന്നു; ഗാംഗുലിയുടെ റെക്കോർഡുകള്‍ തകര്‍ത്ത് കൊഹ്‌ലി

ക്രിക്കറ്റ് ലോകത്തെ പുതിയ ഇതിഹാസമാവുകയാണ് വിരാട് കൊഹ്‌ലി. മികച്ച ഫോമില്‍ കൊഹ്‌ലി ഇന്നിംഗ്‌സുകൾ തുടരുമ്പോൾ തകർന്നു വീഴുന്നത് പല അതികായൻമാരുടെയും റെക്കോർഡുകളാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി കൊഹ്‌ലിയുടെ കരിയറിലെ 34ാം സെഞ്ച്വറി കൂടിയായിരുന്നു. കേപ്ടൗൺ ഏകദിനത്തിൽ 159 പന്തിൽ നിന്ന് പുറത്താകാതെ 160 കൊഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്.

കേപ്ടൗണിലെ ഒറ്റ ഇന്നിംഗ്‌സിൽ തന്നെ കൊഹ്‌ലി മുൻ നായകൻ സൗരവ് ഗാംഗുലിയുടെ മൂന്ന് റെക്കോർഡുകളാണ് തകർത്തത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റൺസ് എന്ന റെക്കോർഡാണ് ആദ്യത്തേത്. 2001ൽ ജോഹന്നാസ് ബർഗിൽ ഗാംഗുലി നേടിയ 127 റൺസാണ് കൊഹ്‌ലി തകര്‍ത്തത്.

ടീം ക്യാപ്റ്റന്‍ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന റെക്കോർഡും ഗാംഗുലിയിൽ നിന്ന് കൊഹ്‌ലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ 12ാമത്തെ സെഞ്ച്വറിയാണ് കൊഹ്‌ലി കേപ്ടൗണിൽ നേടിയത്. 

11 സെഞ്ച്വറികളാണ് ക്യാപ്റ്റനെന്ന നിലയിൽ ഗാംഗുലി  നേടിയിട്ടുള്ളത്. തന്‍റെ 43ാം ഇന്നിംഗ്‌സിലാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 142 ഇന്നിംഗ്‌സിൽ നിന്നാണ് ഗാംഗുലി 11 സെഞ്ച്വറികൾ തികച്ചത്.

ഒരു ഇന്നിംഗ്‌സിൽ സിംഗിളുകളിലൂടെയോ ഡബിളുകളിലൂടെയോ 100 റൺസോ അതിലധികമോ ഓടി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന അപൂർവ റെക്കോർഡും കേപ്ടൗണ്‍ ഏകദിനത്തിലൂടെ കൊഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. ലോക ക്രിക്കറ്റിൽ ഇതിന് മുമ്പായി നാല് പേർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കേപ്ടൗണിൽ 100 റൺസാണ് കൊഹ്‌ലി ഓടി എടുത്തത്.

75 സിംഗിള്‍ റണ്‍സും 22 ഡബിള്‍ റണ്‍സുകളും 3 റൺസ് ട്രിപ്പിളിലൂടെയും കൊഹ്‌ലി സ്വന്തമാക്കി. 12 ഫോറുകളും ആറ് സിക്‌സറുകളും പരത്തുകയും ചെയ്തിരുന്നു. ഗാംഗുലി നാഗ്പൂരിൽ ഓടി നേടിയ 98 റൺസ് എന്ന റെക്കോർഡാണ് കേപ്ടൗണിൽ കൊഹ്‌ലി തകർത്തത്.