മനിക ബത്രയേയും ഹർമീത് ദേശായിയേയും അർജുന അവാർഡിന് ശുപാർശ ചെയ്തു

ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ടന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വര്‍ണ്ണം നേടിത്തന്ന ടേബിള്‍ ടെന്നീസ് താരങ്ങളെ അർജുന അവാർഡിന് ശുപാർശ ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

Last Updated : Apr 21, 2018, 05:24 PM IST
മനിക ബത്രയേയും ഹർമീത് ദേശായിയേയും അർജുന അവാർഡിന് ശുപാർശ ചെയ്തു

ന്യൂഡല്‍ഹി: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ടന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വര്‍ണ്ണം നേടിത്തന്ന ടേബിള്‍ ടെന്നീസ് താരങ്ങളെ അർജുന അവാർഡിന് ശുപാർശ ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയ മനിക ബത്രയേയും ഡബിള്‍സില്‍ സ്വര്‍ണം നേടിയ ഹർമീത് ദേശായിയേയുമാണ് അർജുന അവാർഡിനായി ശുപാർശ ചെയ്തിരിക്കുന്നത്.  

ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയ മനിക ബത്ര ഫൈനലില്‍ സിങ്കപ്പൂരിന്‍റെ മേങ്ക്യു യൂവിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ പരാജയപ്പെടുത്തിയാണ്  മനിക ബത്ര സ്വര്‍ണം നേടിയത്. 

അതേസമയം, പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണം നേടിയ ഹർമീത് ദേശായിയും പങ്കാളിയായ ജി. സത്യനും നൈജീരിയയുടെ ടീമിനെയാണ് പരാജയപ്പെടുത്തിയത്. 

 

Trending News