ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ്‌ ഷമി

  

Updated: Mar 7, 2018, 07:42 PM IST
ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ്‌ ഷമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ ആരോപിച്ചിരുന്നു. ഷമിയുടെ പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിട്ടുണ്ട്.

 

 

അതേസമയം ഹാസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി ഫേസ്ബുക്കിലും, ട്വിറ്ററിലും എത്തിയിരുന്നു.  ഷമി തന്‍റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് തന്‍റെ വ്യക്തിപരമായ ജീവിതത്തിനെക്കുറിച്ചുള്ള ഈ ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നും, ഇത് എന്നെയും എന്‍റെ കളിയെയും നശിപ്പിക്കാന്‍ വേണ്ടിയുള്ള മനപൂര്‍വ്വമായ ആരോപണമാണെന്നുമാണ്.    

എങ്കിലും ഈ ആരോപണം സ്വന്തം ഭാര്യയുടെ ഫേസ്ബുക്കില്‍ ആരാണ് ഇങ്ങനെ കുറിച്ചതെന്ന് ഷമി പറയുന്നില്ല.  എന്തായാലും ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വൈറല്‍ ആയപ്പോള്‍ തന്നെ ഹാസിന്‍റെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഷമിയുടെ ഭാര്യ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.  

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമിയിപ്പോള്‍. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ ഷമി അന്തിമ ഇലവനില്‍ ഇടം നേടിയിരുന്നില്ല.  2014 ജൂണിലാണ് ഷമിയും ഹാസിനും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.