ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം

ആന്‍റിഗയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച പ്രകദനം കാഴ്ച വെച്ച  ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനതെത്തി. 

Last Updated : Jul 26, 2016, 10:28 PM IST
ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം

ന്യൂഡൽഹി: ആന്‍റിഗയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച പ്രകദനം കാഴ്ച വെച്ച  ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനതെത്തി. 

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാകാത്തതാണ് ഷായ്ക്ക്​ വിനയായത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പട്ടികയിലെ രണ്ടാമത്​.  ആന്‍റിഗ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഏഴ് ഏഴു വിക്കറ്റാണ് അശ്വിന്‍ നേടിയത്.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇന്ത്യക്കാരാരുമില്ല. കംഗാരു നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആന്‍റിഗയിലെ മിന്നും ജയത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയാണ് ഒന്നാമത്. 

Trending News