ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്‍റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം സ്പാനിഷ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. ബ്രിട്ടന്‍റെ ആന്‍ഡി മുറെയെ മറികടന്നാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ ഈ നേട്ടം കൈവരിച്ചത്‌. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Updated: Nov 13, 2017, 02:43 PM IST
ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

ലണ്ടന്‍: അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്‍റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം സ്പാനിഷ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. ബ്രിട്ടന്‍റെ ആന്‍ഡി മുറെയെ മറികടന്നാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ ഈ നേട്ടം കൈവരിച്ചത്‌. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

രണ്ടു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ ഈ സീസണില്‍ നദാല്‍ സ്വന്തമാക്കി. തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോഴും പിന്തുണ നല്‍കിയ കുടുംബത്തിനും, ടീമിനും നദാല്‍ നന്ദി പറഞ്ഞു. 

എടിപി ലോക റാങ്കിംഗിന്‍റെ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാല്‍. 2008, 2010, 2013 വര്‍ഷങ്ങളിലും നദാലിന് ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close