രഞ്ജി ട്രോഫി: പുതുവര്‍ഷത്തില്‍ കന്നി കിരീടവുമായി വിദർഭ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരീടവുമായി വിദർഭ.  കലാശപ്പോരാട്ടത്തിൽ ഡൽഹിയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് രഞ്ജി ട്രോഫിയുടെ ഫൈനലിൽ വിദർഭ കളിക്കുന്നത്.

Updated: Jan 1, 2018, 06:17 PM IST
രഞ്ജി ട്രോഫി: പുതുവര്‍ഷത്തില്‍ കന്നി കിരീടവുമായി വിദർഭ

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരീടവുമായി വിദർഭ.  കലാശപ്പോരാട്ടത്തിൽ ഡൽഹിയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് രഞ്ജി ട്രോഫിയുടെ ഫൈനലിൽ വിദർഭ കളിക്കുന്നത്.

ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യമായ 29 റൺസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിദർഭ മറികടന്നു. ഒമ്പത് റൺസുമായി സഞ്ജയും 17 റൺസുമായി വസീം ജാഫറും പുറത്താകാതെ നിന്നു. 

നേരത്തെ ഡൽഹി രണ്ടാമിന്നിംഗ്‌സിൽ 280 റൺസിന് പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത വഖാറെയും മൂന്ന് വിക്കറ്റെടുത്ത സർവതെയും രണ്ട് വിക്കറ്റെടുത്ത കുർബാനിയുമാണ് വിദര്‍ഭയെ മുന്നോട്ട് നയിച്ചത്.