24 തികച്ച് റോക്ക്സ്റ്റാര്‍; ആശംസകളുടെ പ്രളയം

Updated: Oct 11, 2017, 06:29 PM IST
24 തികച്ച് റോക്ക്സ്റ്റാര്‍; ആശംസകളുടെ പ്രളയം

'ഹാര്‍ദിക്ക് പാണ്ഡ്യ,' ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന്‍ ഇന്ത്യയ്ക്ക് ലഭിച്ച അമൂല്യ സ്വത്തെന്ന് വിരാട് കൊഹ്‌ലി വിശേഷിപ്പിച്ച 'റോക്ക്സ്റ്റാര്‍' ഇന്ന്‍ ഇരുപത്തിനാലിന്‍റെ നിറവില്‍. ട്വിറ്ററില്‍ ആശംസകളുടെ പ്രളയം. ട്വീറ്റ് കാണാം.

 

 

 

 

 

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന അഞ്ച് ഏകദിന പരമ്പര  4-1ന്  സ്വന്തമാക്കിയ ഇന്ത്യയ്ക്കുവേണ്ടി ഒന്നിലേറെ മത്സരങ്ങളില്‍ ടീമിന് ജയം അനുകൂലമാക്കിയത് ഹാര്‍ദിക്കിന്‍റെ മികച്ച പ്രകടനമായിരുന്നു. പരമ്പരയിലുടനീളം 222 റണ്‍സും ആറു വിക്കറ്റുകളും സ്വന്തമാക്കിയ ഹാര്‍ദിക് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. 

ആകസ്മികമായി, ഇന്ത്യന്‍ ബോളിവുഡിലെ 'ബിഗ്‌ ബി'യുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ട്വീറ്റിലാണ് ഹാര്‍ദിക്ക് തന്‍റെ ജന്മദിന വിവരം നല്‍കിയത്.