ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പാചകത്തിലും മാസ്റ്റര്‍ (വീഡിയോ കാണാം)

  

Updated: Jan 2, 2018, 01:27 PM IST
ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പാചകത്തിലും മാസ്റ്റര്‍ (വീഡിയോ കാണാം)

മുംബൈ: ബാറ്റിങ് മികവിലൂടെ ലോകം കീഴടക്കിയ ഇന്ത്യയുടെ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് ലോകം വിശേഷിപ്പിക്കുന്ന സച്ചിന്‍, താന്‍ ക്രിക്കറ്റില്‍ മാത്രമല്ല പാചകത്തിലും മാസ്റ്റര്‍ തന്നെയാണെന്ന് ഈ  വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സച്ചിന്‍ തന്നെ പാചകം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  ട്വിറ്ററിലുള്ള വീഡിയോക്ക് കീഴില്‍ സച്ചിന്‍ ഒരു അടിക്കുറിപ്പ് ഇട്ടിരുന്നു. 'പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഈ രാത്രിയില്‍ സുഹൃത്തുകള്‍ക്കു വേണ്ടി ഭക്ഷണമൊരുക്കുന്നത് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണ്. അത് മാത്രമല്ല താന്‍ തയ്യാറാക്കിയ ഭക്ഷണം എല്ലാവരും ശരിക്കും ആസ്വദിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഭക്ഷണത്തിന്‍റെ രുചി കൊണ്ട് അവര്‍ ഇപ്പോഴും കൈവിരല്‍ നക്കുകയാണ്' എന്നാണ്. നിങ്ങളുടെയും പുതുവര്‍ഷ രാവ് മികച്ചതായിരുന്നുവെന്നു കരുതുന്നുവെന്നും, 2018 എല്ലാവര്‍ക്കും മികച്ചതായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്.