അച്ഛന് പിന്നാലെ ഇതിഹാസം തീര്‍ക്കാന്‍ മകനും ക്രിക്കറ്റ് ലോകത്തിലേക്ക്‌

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍, മുംബൈ അണ്ടര്‍ 19 ടീമില്‍ കളിക്കും. ഈ മാസം പതിനാലിന് ബറോഡയില്‍ നടക്കുന്ന ജെ.വൈ ലെലെ ഇന്ത്യ അണ്ടര്‍19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിലാണ് അര്‍ജുന്‍ ഇടംപിടിച്ചത്.

Updated: Sep 11, 2017, 07:42 PM IST
അച്ഛന് പിന്നാലെ ഇതിഹാസം തീര്‍ക്കാന്‍ മകനും ക്രിക്കറ്റ് ലോകത്തിലേക്ക്‌

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍, മുംബൈ അണ്ടര്‍ 19 ടീമില്‍ കളിക്കും. ഈ മാസം പതിനാലിന് ബറോഡയില്‍ നടക്കുന്ന ജെ.വൈ ലെലെ ഇന്ത്യ അണ്ടര്‍19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിലാണ് അര്‍ജുന്‍ ഇടംപിടിച്ചത്.

സെപ്റ്റംബർ 14 മുതല്‍ 24 വരെയാണ് ബറോഡയില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. 

ഇടങ്കയ്യന്‍ പേസ് ബൗളറായ അര്‍ജുന്‍ നേരത്തെ മുംബൈ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

നെറ്റ്‌സില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ അര്‍ജുന്‍ ബൗള്‍ ചെയ്യാറുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഇംഗ്ലണ്ടിന്‍റെ നെറ്റ്‌സില്‍ അര്‍ജുന്‍ പന്തെറിഞ്ഞത് വാര്‍ത്തയായിരുന്നു. 

ലോര്‍ഡ്‌സ് അക്കാദമിയിലെ പരിശീലന സമയത്ത് മുന്‍ ഇംഗ്ലീഷ് ബൗളിങ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ ആണ് അര്‍ജുന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.