'ദൈവത്തിന്‍റെ സമ്മാന'വുമായി സാനിയ, ചിത്രങ്ങള്‍ വൈറല്‍

പ്രസവ ശുശ്രൂഷകള്‍ക്ക് ശേഷം ആശുപത്രി വിടുന്ന സാനിയ മിര്‍സയുടെയും കുഞ്ഞിന്‍റെയും ചിത്രങ്ങള്‍ വൈറലാകുന്നു. 

Sneha Aniyan | Updated: Nov 3, 2018, 03:59 PM IST
'ദൈവത്തിന്‍റെ സമ്മാന'വുമായി  സാനിയ, ചിത്രങ്ങള്‍ വൈറല്‍

പ്രസവ ശുശ്രൂഷകള്‍ക്ക് ശേഷം ആശുപത്രി വിടുന്ന സാനിയ മിര്‍സയുടെയും കുഞ്ഞിന്‍റെയും ചിത്രങ്ങള്‍ വൈറലാകുന്നു. 

റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി പുറത്തേക്ക് വരുന്ന സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  

ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനാണ് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നത്. 

ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഉര്‍ദുവില്‍ 'ദൈവത്തിന്‍റെ സമ്മാനം' എന്നാണ് ഇസാന്‍ എന്ന പേരിന്‍റെ അര്‍ഥം.

നേരത്തെ കുഞ്ഞിന്‍റെതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കുഞ്ഞിന്‍റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ഷുഹൈബ് വ്യക്തമാക്കിയിരുന്നു.

2010 ഏപ്രില്‍ 12ന് ഹൈദരാബാദില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ കുഞ്ഞിന്‍റെ സര്‍ നെയിം മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഗര്‍ഭിണിയായതോടെ കളിക്കളത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ സാനിയ 2020ലെ ടോക്യോ ഒളിമ്പിക്‌സോടെ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close