സഞ്ജു സാംസണിന് സെഞ്ചുറി; പൊരുതി നേടാന്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന്‍

  ശ്രീലങ്കക്കെതിരായ സന്നാഹ ക്രിക്കറ്റ്  മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു.വി.സാംസണിന് സെഞ്ചുറി. 143 പന്തില്‍ നിന്ന് 128 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 

Updated: Nov 12, 2017, 04:43 PM IST
സഞ്ജു സാംസണിന് സെഞ്ചുറി; പൊരുതി നേടാന്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന്‍

കൊല്‍ക്കത്ത:  ശ്രീലങ്കക്കെതിരായ സന്നാഹ ക്രിക്കറ്റ്  മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു.വി.സാംസണിന് സെഞ്ചുറി. 143 പന്തില്‍ നിന്ന് 128 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 

ടോസ് നേടിയ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ശ്രീലങ്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 

280 റണ്‍സെടുക്കുന്നതിനിടയില്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന് അഞ്ചു വിക്കറ്റ് നഷ്ടമായി. സഞ്ജു (128), മറ്റൊരു മലയാളി താരമായ രോഹന്‍ പ്രേം (39), തന്മയ് അഗര്‍വാള്‍ (16), ജീവന്‍ജോത് സിങ്ങ് (35), അന്‍മോല്‍പ്രീത് സിങ്ങ് (3)  എന്നിവരുടെ വിക്കറ്റുകളാണ് ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന് നഷ്ടമായത്.