ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യയുടെ മനു ഭാകേര്‍ക്ക് സ്വര്‍ണം

ഇന്റര്‍ നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോക കപ്പില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകേര്‍‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാകേര്‍ സ്വര്‍ണ്ണം നേടിയത്.

Updated: Mar 5, 2018, 11:39 AM IST
ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യയുടെ മനു ഭാകേര്‍ക്ക് സ്വര്‍ണം

മെക്സിക്കോ: ഇന്റര്‍ നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോക കപ്പില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകേര്‍‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാകേര്‍ സ്വര്‍ണ്ണം നേടിയത്.

രണ്ട് തവണ ലോകകപ്പ് നേടിയ മെക്സിക്കോയുടെ അലജന്ദ്രാ സവാലയെ പിന്തള്ളിയാണ് പതിനാറുക്കാരിയായ ഭാകേര്‍ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. ഐഎസ്എസ്എഫ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഭാകേര്‍ തന്‍റെ അവസാന രണ്ട് ഷോട്ടുകളോടെയാണ് അവിശ്വസനീയ വിജയം കൈവരിച്ചത്. 

ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ സ്വര്‍ണ്ണം നേടാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും, വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മനു ഭാകേര്‍ പറഞ്ഞു.  

ഇതോടെ, എയര്‍ പിസ്റ്റല്‍ വ്യക്തിഗത മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ദിന മത്സരങ്ങള്‍  അവസാനിക്കുമ്പോൾ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെങ്കലവും നേടി ഇന്ത്യ പുതിയ റെക്കോഡ് സ്ഥാപിച്ചു.