പന്തുരുളാന്‍ ഒരുനാള്‍ ശേഷിക്കേ സ്പെയിന്‍ പരിശീലകനെ പുറത്താക്കി

ലോകകപ്പ് നേടാൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. അതുകൊണ്ടുതന്നെ ഈ സംഭവം സ്പാനിഷ്‌ ടീമിന്‍റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Updated: Jun 13, 2018, 04:38 PM IST
പന്തുരുളാന്‍ ഒരുനാള്‍ ശേഷിക്കേ സ്പെയിന്‍ പരിശീലകനെ പുറത്താക്കി

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ സ്പെയിന്‍ മുഖ്യ പരിശീലകനെ പുറത്താക്കി. സ്പാനിഷ് ടീം പരിശീലകന്‍ ജൂലിയന്‍ ലോപെറ്റുഗിയെയാണ് പുറത്താക്കിയത്.

മത്സരത്തിലേക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പരിശീലകനെ പുറത്താക്കിയെന്ന ഞെട്ടിക്കുന്ന വസ്തുത സ്പെയിന്‍ പുറത്തുവിട്ടത്. ലോകകപ്പിനിടെ റയലുമായി കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ്  നടപടി. പുതിയ കോച്ചിനെ തീരുമാനിച്ചിട്ടില്ല.

ലോകകപ്പ് നേടാൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. അതുകൊണ്ടുതന്നെ ഈ സംഭവം സ്പാനിഷ്‌ ടീമിന്‍റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ചാമ്പ്യന്‍സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്‍റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന്‍റെ പകരക്കാരനായാണ് ജൂലെൻ ലോപെറ്റുഗി റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്. ജൂലെൻ പരിശീലകനായെത്തുന്ന വിവരം റയൽ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.