2018 ഫിഫ ലോകകപ്പില്‍ മത്സരിക്കാന്‍ ഇറ്റലി ഇല്ല; വിലങ്ങുതടിയായി സ്വീഡന്‍

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി ഇറ്റലി. 2018 റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാന്‍ ഇറ്റലിയുണ്ടാവില്ല. 

Updated: Nov 14, 2017, 03:51 PM IST
2018 ഫിഫ ലോകകപ്പില്‍ മത്സരിക്കാന്‍ ഇറ്റലി ഇല്ല; വിലങ്ങുതടിയായി സ്വീഡന്‍

മിലാന്‍: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി ഇറ്റലി. 2018 റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാന്‍ ഇറ്റലിയുണ്ടാവില്ല. 

സ്വീഡനെതിരെ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.   ആദ്യപാദ മത്സരത്തില്‍ 1-0ത്തിന് സ്വീഡനോട്‌ തോറ്റിരുന്നു.

മല്‍സരത്തിന്‍റെ 61-ാം മിനിറ്റില്‍ ജേക്കബ് ജൊനാസനാണ് സ്വീഡനായി വിജയഗോള്‍ നേടിയത്. 2006നു ശേഷം സ്വീഡന്‍ ലോകകപ്പ് യോഗ്യത നേടുന്നതും ഇതാദ്യം. ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളില്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമും ഇറ്റലി തന്നെ.

അറുപത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് നാല് തവണ ജേതാക്കളായ അസൂറിപ്പടയുടെ സാന്നിധ്യമില്ലാതെ ലോകകപ്പ് നടക്കുന്നത്.  ഇതിനു മുന്‍പ് 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാനാകാഞ്ഞത്.