Video: കോഹ്‍ലിയുടെ തകര്‍പ്പന്‍ ക്യാച്ച്!

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 

Last Updated : Dec 14, 2018, 05:22 PM IST
Video: കോഹ്‍ലിയുടെ തകര്‍പ്പന്‍ ക്യാച്ച്!

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 

പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇശാന്ത് ശര്‍മ്മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലിപ്പിലേക്ക് പോയ ബോളാണ്  കോഹ്‍ലി ക്യാച്ചാക്കിയത്.

ഒന്ന് കഠിനശ്രമം നടത്തിയെങ്കില്‍ മാത്രമെ പന്ത് ഫീല്‍ഡര്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ. സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോഹ്‍ലി പന്ത് കൈയിലൊതുക്കിയതാണ് ഏവരെയും അതിശയിപ്പിച്ചത്. ഉയര്‍ന്ന് ചാടിയ കോഹ്‍ലി ക്യാച്ച് വലങ്കയ്യിലൊതുക്കുകയായിരുന്നു. 

വീഡിയോ കാണാം:

 

Trending News