അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: അമ്പയര്‍മാരുടെ പാനലില്‍ രണ്ട് ഇന്ത്യക്കാരും

ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനാലംഗ അമ്പയര്‍മാരുടെ പാനലില്‍ രണ്ട് ഇന്ത്യക്കാര്‍ ഇടം നേടി. അനില്‍ ചൗധരി, സി.കെ നന്ദന്‍ എന്നിവരാണ് പാനലിലുള്ള ഇന്ത്യന്‍ അമ്പയര്‍മാര്‍. 

Updated: Jan 3, 2018, 03:20 PM IST
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: അമ്പയര്‍മാരുടെ പാനലില്‍ രണ്ട് ഇന്ത്യക്കാരും

മുംബൈ: ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനാലംഗ അമ്പയര്‍മാരുടെ പാനലില്‍ രണ്ട് ഇന്ത്യക്കാര്‍ ഇടം നേടി. അനില്‍ ചൗധരി, സി.കെ നന്ദന്‍ എന്നിവരാണ് പാനലിലുള്ള ഇന്ത്യന്‍ അമ്പയര്‍മാര്‍. 

ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക ഐ.സി.സി ബുധനാഴ്ച പുറത്തു വിട്ടു. ജനുവരി 13നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 

നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസും ആതിഥേയരായ ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഇന്ത്യ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഐര്‍ലന്‍ഡ്, കെനിയ, നമീബിയ, ന്യൂ ഗിനിയ, ശ്രീലങ്ക, സിംബാബ്വേ എന്നീ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. 

ഇന്ത്യയും ഓസ്ട്രേലിയയും മൂന്നു വട്ടം ലോകകപ്പ് നേടിയിട്ടുണ്ട്. 2004ലും 2006ലും പാകിസ്ഥാനായിരുന്നു കപ്പ് നേടിയത്.