Video: 'കുട്ടി'കളിക്കിടെ ശിഖര്‍ ധവാന് പറ്റിയ അബദ്ധ൦!

കുട്ടികളോടൊപ്പം കളിക്കുന്നതിനെക്കാള്‍ രസ൦ മറ്റൊന്നുമില്ലെന്ന കുറിപ്പോടെ താരം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത്. 

Last Updated : Oct 7, 2018, 05:26 PM IST
Video: 'കുട്ടി'കളിക്കിടെ ശിഖര്‍ ധവാന് പറ്റിയ അബദ്ധ൦!

ഴിഞ്ഞ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മാന്‍ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ശിഖര്‍ ധവാന്‍.

എന്നാല്‍, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരുന്ന താരമിപ്പോള്‍ ഓസ്‌ട്രേലിയയില്‍ കുടുംബവുമായി അവധിക്കാലം ആഘോഷിക്കുകയാണ്. 

ഇതിനിടെ താരത്തിന് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം കളിയ്ക്കുകയും കുസൃതി കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ധവാനെന്ന് തെളിയിക്കുന്ന വീഡിയോയാണിത്‌. 

കുട്ടികളോടൊപ്പം കളിക്കുന്നതിനെക്കാള്‍ രസ൦ മറ്റൊന്നുമില്ലെന്ന കുറിപ്പോടെ താരം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത്. 

വീടിന് മുന്നിലെ റോഡിലൂടെ മക്കളോടൊപ്പം വണ്ടിയോടിച്ച്‌ കളിക്കുന്നതിനിടെയില്‍ വണ്ടി മറിഞ്ഞ് താഴെ വീഴുന്ന താരത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഒന്ന് ചിരിച്ചുപോകും.  

അതുപോലെ തന്നെയാണ് അവിടെ കൂടി നിന്ന കുട്ടികളുടെ കാര്യവും. ധവാനെ നോക്കി അവര്‍ കളിയാക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

ഈ അടുത്ത് കഴിഞ്ഞ ഏഷ്യാ കപ്പില്‍ മാന്‍ ഓഫ് ദ സീരീസ് ആയിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ക്ക് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ധവാനെ തഴഞ്ഞത്. 
 

Trending News