VIRAL: ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണി

  കളിക്കളത്തില്‍ ധോണി സിംഹമാണെങ്കിലും വീട്ടിലെ സിംഹം സിവ തന്നെയാണ്

Last Updated : Apr 27, 2018, 04:16 PM IST
VIRAL: ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണി

സോഷ്യല്‍ മീഡിയ ആരാധനയോടെ നോക്കുന്ന കുട്ടിത്താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. പാട്ടുകള്‍ പാടിയും കുസൃതികള്‍ കാണിച്ചും താരമായി മാറിയ കുഞ്ഞ് സിവയ്ക്ക് ശരിക്കും പറഞ്ഞാല്‍ ധോണിയേക്കാള്‍ ആരാധകരാണ് സോഷ്യല്‍മീഡിയയില്‍. 

സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായതും അതിന് തെളിവാണ്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സിവയുടെ മറ്റൊരു വീഡിയോയാണ്. 

എന്താണെന്നോ ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ ഏവരുടേയും മനം കവര്‍ന്നിരിക്കുന്നത്. കളിക്കളത്തില്‍ ധോണി സിംഹമാണെങ്കിലും വീട്ടിലെ സിംഹം സിവ തന്നെയാണ്. സിവയ്ക്കു മുന്നില്‍ പൂച്ചയാണ് ധോണി എന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം:

 

 

Game over, had a nice sleep now back to Daddy’s duties

A post shared by M S Dhoni (@mahi7781) on

 

Trending News