viral video: കേന്ദ്ര കായിക മന്ത്രിയെ ഇടിച്ചിട്ട് മേരികോം

ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒളിമ്പിക് മെഡല്‍ വെടിവെച്ചിട്ട മിന്നും താരമാണ് അദ്ദേഹം.  

Updated: Nov 3, 2018, 11:49 AM IST
viral video: കേന്ദ്ര കായിക മന്ത്രിയെ ഇടിച്ചിട്ട് മേരികോം

ന്യൂഡല്‍ഹി: ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് പൊന്‍തിളക്കം സമ്മാനിച്ച താരമാണ് മേരികോം. ഒളിമ്പിക്‌സില്‍ അടക്കം അനവധി മെഡലുകള്‍ വാരിക്കൂട്ടിയ മേരികോമിനെ കാണാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രിയായ രാജ്യവര്‍ധന്‍ സിംഗ് എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. 

രാജ്യവര്‍ധന്‍ സിംഗ് കേന്ദ്ര മന്ത്രി മാത്രമല്ല മേരികോമിനെ പോലെ തന്നെ കായിക രംഗത്തെ മിന്നും താരമാണ് രാജ്യവര്‍ധന്‍ സിംഗ്. ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒളിമ്പിക് മെഡല്‍ വെടിവെച്ചിട്ട മിന്നും താരമാണ് അദ്ദേഹം.

ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് മേരികോമിന്‍റെ അടുത്തേക്ക് റാത്തോഡ് എത്തിയത്. ടൂര്‍ണമെന്റിന്‍റെ ബ്രാന്റ് അംബാസിഡറാണ് മേരികോം. 

ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിയ മന്ത്രിക്ക് ഒരു ആഗ്രഹം, ബോക്‌സിംഗ് പഠിക്കണം. ഇതോടെ കളത്തില്‍ മേരികോം തന്നെയെത്തി. ബോക്‌സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

വീഡിയോ കാണാം: 

 

 

മന്ത്രി പദവി മറന്ന് റാത്തോഡ് പഴയ കായിക താരത്തിലേക്ക് മടങ്ങിയതോടെ രസകരമായ നിമിഷങ്ങളാണ് പിന്നീട് പിറന്നത്. മേരികോമിന്‍റെ പുഷ് തടയാനും അടവ് പ്രയോഗിക്കാനുമെല്ലാം മന്ത്രി എളുപ്പത്തില്‍ പഠിക്കുന്നുണ്ട്. നവംബര്‍ 15 മുതല്‍ 24 വരൊണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close