ടെസ്റ്റ് ലോക റാങ്കിംഗില്‍ കോഹ്‍ലി രണ്ടാം സ്ഥാനത്ത്

    

Updated: Dec 7, 2017, 03:29 PM IST
 ടെസ്റ്റ് ലോക റാങ്കിംഗില്‍ കോഹ്‍ലി രണ്ടാം സ്ഥാനത്ത്

ലണ്ടൻ:  തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ തന്‍റെ കരിയറിലെ മികച്ച സ്കോര്‍ നേടിയാണ് കോഹ്‍ലി അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

രണ്ട് ഡബിള്‍ സെഞ്ച്വറി അടക്കം 610 റണ്‍സ് ആണ് അദ്ദേഹം അടിച്ചുവാരിയത്.  പരമ്പരയിലെ മാന്‍ ഓഫ് ദി മാച്ച് കൊഹ്‌ലി ആയിരുന്നു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും അഞ്ചാം സ്ഥാനത്ത് ന്യൂസിലന്റ് നായകന്‍ കെയിന്‍ വില്യംസണുമാണ്.