കോഹ്ലിക്ക് കഴുത്തിന് പരിക്ക്; കൗണ്ടി ക്രിക്കറ്റ് നഷ്ടമാവും

ഐപിഎല്‍ മത്സരത്തിനിടയിലാണ് കോഹ്ലിക്ക് പരിക്ക് പറ്റിയത്

Last Updated : May 24, 2018, 09:12 PM IST
കോഹ്ലിക്ക് കഴുത്തിന് പരിക്ക്; കൗണ്ടി ക്രിക്കറ്റ് നഷ്ടമാവും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ കഴുത്തിന് പരിക്ക്. ആശങ്കപ്പെടാനില്ലെന്നും കഴുത്ത് ഉളുക്കിയത് മാത്രമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ കൗണ്ടി ക്രിക്കറ്റ് മൽസരത്തിൽ കോഹ്ലി കളിക്കില്ലെന്ന് ഉറപ്പായി. 

കൗണ്ടിയിലെ പ്രമുഖ ടീമായ സറേയുമായാണ് കോഹ്ലി കരാറൊപ്പിട്ടിരുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുക്കത്തിനായാണ് സറേയുമായി  കോഹ്ലി ഒപ്പിട്ടിരുന്നത്. അമിത ജോലി ഭാരമാണ് കോഹ്ലിക്ക്  തിരിച്ചടിയായതെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഐപിഎല്‍ മത്സരത്തിനിടയിലാണ് കോഹ്ലിക്ക് പരിക്ക് പറ്റിയത്. കോഹ്ലിയുടെ ബാംഗ്ലൂര്‍ ടീം ഐപിഎല്ലിലെ പ്ലേഓഫ് പോലും കാണാതെ പുറത്താവുകയായിരുന്നു. 

Trending News