'കയ്യില്‍ പ്ലാസ്റ്ററിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു'; ഷെയ്ന്‍ വോണിന് വ്യത്യസ്ത ജന്മദിനാശംസയുമായി സേവാഗ്

Updated: Sep 13, 2017, 07:15 PM IST
'കയ്യില്‍ പ്ലാസ്റ്ററിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു'; ഷെയ്ന്‍ വോണിന് വ്യത്യസ്ത ജന്മദിനാശംസയുമായി സേവാഗ്

വീണ്ടും ട്വിറ്ററില്‍ താരമായി സെവാഗ്. ഷെയ്ൻ വോണിന്‍റെ ജന്മദിനത്തില്‍ ഫോട്ടോ സഹിതം വ്യത്യസ്തമായ രീതിയില്‍ ആശംസ നല്‍കിയാണ്‌ സെവാഗ്  ട്വിറ്ററില്‍ താരമായത്.

സേവാഗിനൊപ്പം കയ്യില്‍ പ്ലാസ്റ്ററിട്ട നിലയില്‍ ഷെയ്ന്‍ വോണ്‍ നില്‍ക്കുന്നതാണ് ഫോട്ടോ. ഇതിന് അടിക്കുറുപ്പായി 'കളിക്കളത്തില്‍ ബോള്‍ ചെയ്യുമ്പോള്‍ ഇതുപോലെ നിങ്ങളുടെ കൈ പ്ലാസ്റ്ററിട്ടു കാണാന്‍ എല്ലാ ബാറ്റ്സ്മാന്‍മാരും ആഗ്രഹിച്ചിരുന്നു' അല്ലെങ്കില്‍ കൈ ഇതുപോലെയാക്കുമെന്ന് മുന്നറിയിപ്പും കൂടെ ഇതിഹാസ താരത്തിന് ജന്മദിനാശംസ നല്‍കുന്നതുമാണ് ട്വീറ്റ്. 

 

 

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസത്തിന്‍റെ നാല്‍പ്പത്തിയെട്ടാം ജന്മദിനമാണ് ഇന്ന്‍. ഓസ്ട്രേലിയയ്ക്കായി ഷെയ്ൻ വോണ്‍ 1001 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 708ഉം ഏകദിനത്തില്‍ 293ഉം വിക്കറ്റുകള്‍ നേടി.