മൈതാനത്ത് ക്യാപ്റ്റന്‍ കൂള്‍, വീട്ടില്‍ ഡാഡി കൂള്‍

മത്സരങ്ങളുടെ സമ്മര്‍ദ്ദമില്ലാതെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന ധോണി ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു

Updated: Mar 13, 2018, 08:13 PM IST
മൈതാനത്ത് ക്യാപ്റ്റന്‍ കൂള്‍, വീട്ടില്‍ ഡാഡി കൂള്‍

ക്രിക്കറ്റ് മൈതാനത്ത് ക്യാപ്റ്റന്‍ കൂളായി അറിയപ്പെടുന്ന മഹേന്ദ്രസിംഗ് ധോണി വീട്ടില്‍ ഡാഡി കൂളാണ്. ശ്രീലങ്കയ്ക്കെതിരായ ടൂര്‍ണമെന്‍റില്‍ നിന്ന് വിശ്രമം അനുവദിച്ച മഹേന്ദ്രസിംഗ് ധോണി ഡാഡി കൂള്‍ വേഷത്തില്‍ കുഞ്ഞുസിവയ്ക്കൊപ്പം ആഘോഷത്തിലാണിപ്പോള്‍. 

മത്സരങ്ങളുടെ സമ്മര്‍ദ്ദമില്ലാതെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന ധോണി ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു. ചിത്രങ്ങളുടെ കോളാഷ് വീഡിയോ പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 

 

 

Fun time with the family

A post shared by @ mahi7781 on

 

ക്യാപ്റ്റന്‍ കൂള്‍ വളര്‍ത്തുന്ന നായ്ക്കളുടെ രസകരമായ ചിത്രങ്ങളും വീഡിയോയും കൂട്ടത്തിലുണ്ട്. 

ഏപ്രില്‍ ഏഴിന് തുടങ്ങുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിനെ നയിക്കുന്നത് ധോണിയാണ്. മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ നേരിടും.