രണ്ടാം ട്വന്റി20: മഴ വില്ലനായി എത്തിയതോടെ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി

ഇന്ത്യക്കെതിരായ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. രണ്ടാം ടി20 മഴയെത്തുടര്‍ന്നു കളി ഉപേക്ഷിച്ചതോടെയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 1-0 ത്തിനു സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഒരു റണ്‍ വിജയം സ്വന്തമാക്കിയിരുന്നു. 

Last Updated : Aug 29, 2016, 01:38 PM IST
രണ്ടാം ട്വന്റി20: മഴ വില്ലനായി എത്തിയതോടെ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി

ലൗഡര്‍ഹില്‍: ഇന്ത്യക്കെതിരായ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. രണ്ടാം ടി20 മഴയെത്തുടര്‍ന്നു കളി ഉപേക്ഷിച്ചതോടെയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 1-0 ത്തിനു സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഒരു റണ്‍ വിജയം സ്വന്തമാക്കിയിരുന്നു. 

സാങ്കേതിക തകരാറുകളെ തുടര്‍ന്നു മത്സരം ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ധോണിക്ക് ഈ തവണ പിഴച്ചില്ല,  ബൌളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ വിന്‍ഡീസ്  19.4 ഓവറില്‍ 143 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.  43 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിനു മാത്രമേ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചുള്ളു. മൂന്നു വിക്കറ്റു വീഴ്ത്തിയ അമിത് മിശ്രയുടെ ബലത്തിലാണ് വിന്‍ഡീസ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

എന്നാല്‍, ഇന്ത്യയുടെ ഇന്നിങ്സ് രണ്ട് ഓവറില്‍ വിക്കറ്റു പോവാതെ 15 റണ്‍സില്‍ നില്‍ക്കവേയാണ് മഴ വില്ലനായത്. ഔട്ട് ഫീല്‍ഡ് പൂര്‍ണ്ണമായും നനഞ്ഞതിനെ തുടര്‍ന്ന് മത്സരം തുടരാന്‍ കഴിയില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടും മഴ തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 

Trending News