ഫോണുകള്‍ ഇനി സുരക്ഷിതമാണ്: സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി എയര്‍ ബാഗ് സംവിധാനം

പതിനായിരക്കണക്കിന് രൂപ മുടക്കി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ വേവലാതിക്ക് തിരശീല വീഴുകയാണ്. ഫോണ്‍ താഴെ വീഴുമോ പൊട്ടുമോ അങ്ങനെയുള്ള പേടികളൊന്നും ഇനി വേണ്ട. 

Last Updated : Jul 2, 2018, 06:20 PM IST
ഫോണുകള്‍ ഇനി സുരക്ഷിതമാണ്: സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി എയര്‍ ബാഗ് സംവിധാനം

പതിനായിരക്കണക്കിന് രൂപ മുടക്കി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ വേവലാതിക്ക് തിരശീല വീഴുകയാണ്. ഫോണ്‍ താഴെ വീഴുമോ പൊട്ടുമോ അങ്ങനെയുള്ള പേടികളൊന്നും ഇനി വേണ്ട. 

ജര്‍മ്മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സലിന്‍റെ പുതിയ കണ്ടുപിടുത്തം ഈ പേടികളെയെല്ലാം ഇല്ലാതാക്കും. മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗ് നിര്‍മിച്ചുക്കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 

ജെര്‍മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഈ 25-കാരന്‍ തന്‍റെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ താഴെ വീണു കേടായതിന് ശേഷമാണ് ഇത്തരം ഒരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നത്. 

നാല് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് സെന്‍സറിംഗ് സ്പ്രിംഗ് എയര്‍ബാഗ് എന്ന സംവിധാനം ഫിലിപ്പ് കണ്ടുപിടിച്ചത്. 

സെന്‍സര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബാഗിനായി കനം കുറഞ്ഞ ചെറിയൊരു കെയ്സ് ഫോണില്‍ ഘടിപ്പിക്കണം. മൊബൈല്‍ ഫോണ്‍ സ്വതന്ത്രമായി താഴെ വീഴുമ്പോള്‍ സെന്‍സറിലൂടെ കെയിസ് പ്രവര്‍ത്തിക്കുകയും അതില്‍ ഘടിപ്പിച്ചിട്ടുള്ള സ്പ്രിംഗ് പുറത്തു വരികയും ചെയ്യുന്നു. മൊബൈല്‍ താഴെ വീഴുമ്പോള്‍ നാല് വശത്തായി പിടിപ്പിച്ചിട്ടുള്ള സ്പ്രിംഗില്‍ തട്ടി തെന്നിമാറുകയും വീഴ്ചയുടെ ആഘാതം കുറയുകയും ചെയ്യും. 

പുതിയ കണ്ടുപിടിത്തതിന്‍റെ പേറ്റന്‍റ് ഫിലിപ്പ് ഇതിനോടകം നേടി കഴിഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ ഫിലിപ്പിന് പ്രത്യേകം അംഗീകാരവും നല്‍കുകയുണ്ടായി. നിലവില്‍ മൊബൈല്‍ എയര്‍ബാഗ് വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടില്ല.

Trending News