വരുന്നൂ 5ജി; വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍

സെക്കന്റില്‍ 3 ജിബി സ്പീഡുമായി 5ജി സേവനം വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ 'വാവെയ' യുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രത്യേക സെക്ടറിലാണ് പരീക്ഷിച്ചത്.

Updated: Feb 23, 2018, 09:16 PM IST
വരുന്നൂ 5ജി; വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍

ഗുരുഗ്രാം: സെക്കന്റില്‍ 3 ജിബി സ്പീഡുമായി 5ജി സേവനം വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ 'വാവെയ' യുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രത്യേക സെക്ടറിലാണ് പരീക്ഷിച്ചത്.

3ജിബി പെര്‍ സെക്കന്റാണ് ട്രയല്‍ സേവനത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത. അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിലേക്കുള്ള വലിയ തുടക്കമാണിത്.

നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകുമെന്ന് എയര്‍ടെല്‍ ഡയറക്ടര്‍ അഭയ് സവര്‍ഗോന്‍കര്‍ അഭിപ്രായപ്പെട്ടു. 100 മെഗാഹെട്സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്സ് ബാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗതയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.