ജിയോയെ കടത്തിവെട്ടാന്‍ എയർടെൽ: 149 രൂപയ്ക്ക് 28 ജിബി ഡേറ്റ

കഴിഞ്ഞ ഒന്നരവർഷത്തെ നഷ്ടങ്ങൾ നികത്താൻ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ വൻ ഓഫറുകളുമായെത്തുന്നു. ജിയോയുടെ വരവോടെയുണ്ടായ നിരക്കുകളുടെ വീഴ്ചയാണ് എയര്‍ടെലിന് വൻ പ്രതിസന്ധി സൃഷ്ടിച്ചത്.

Updated: May 15, 2018, 04:08 PM IST
ജിയോയെ കടത്തിവെട്ടാന്‍ എയർടെൽ: 149 രൂപയ്ക്ക് 28 ജിബി ഡേറ്റ

കഴിഞ്ഞ ഒന്നരവർഷത്തെ നഷ്ടങ്ങൾ നികത്താൻ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ വൻ ഓഫറുകളുമായെത്തുന്നു. ജിയോയുടെ വരവോടെയുണ്ടായ നിരക്കുകളുടെ വീഴ്ചയാണ് എയര്‍ടെലിന് വൻ പ്രതിസന്ധി സൃഷ്ടിച്ചത്.

എന്നാല്‍, ജിയോയുടെ താരീഫ് വെല്ലുവിളി നേരിടാനായി 149 രൂപയ്ക്ക് 28 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, ഫ്രീ എസ്എംഎസ് എന്നീ സേവനങ്ങളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. 28 ദിവസത്തെ കാലാവധിയില്‍ ലഭ്യമാക്കുന്ന ഈ ഓഫർ 3ജി വരിക്കാർക്കും ലഭിക്കും. കൂടാതെ, റോമിങ്, ലോക്കല്‍, എസ്ടിഡി, ദിവസം 100 എസ്എംഎസ് എന്നിവ 149 രൂപയുടെ പ്ലാനില്‍ കിട്ടും. 

ജിയോയുടെ 149 രൂപ പ്ലാനിൽ ദിവസം 1.5 ജിബി ഡേറ്റയാണ് ലഭിക്കുന്നത്.

എയർടെല്ലിന്‍റെ 249 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 56 ജിബി ഡേറ്റയും 349 രൂപ പ്ലാനിൽ ദിവസം മൂന്നു ജിബി ഡേറ്റയും നല്‍കുന്നു. ഈ പ്ലാനുകള്‍ക്കൊപ്പം എയർടെൽ ടിവി ആപ്പ്, ഹലോ ട്യൂൺസ് എന്നി സേവനങ്ങളും ലഭിക്കും.